ഇസ്‌ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി അതിരു കടന്നിരിക്കുകയാണെന്ന പാക്കിസ്ഥാന്‍ ആരോപണത്തിനു മറുപടിയുമായി ഇന്ത്യ. സ്വന്തം നയതന്ത്രകാര്യങ്ങളില്‍ കൃത്യമായ അതിരു സൂക്ഷിക്കാനറിയാത്ത പാക്കിസ്ഥാനാണു ഇന്ത്യന്‍ പ്രധാനമന്ത്രി അതിരുകടന്നെന്നു വിമര്‍ശിക്കുന്നതെന്നു വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. കശ്മീരില്‍ ഇന്നു നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും കാരണം അവരുടെ സഹായത്തോടെ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദവും നുഴഞ്ഞുകയറ്റവുമാണെന്നും പറഞ്ഞു.
ബലൂചിസ്ഥാനെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിരു കടന്നിരിക്കുകയാണെന്നു പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പാക്ക് പ്രധാനമന്ത്രി കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇനി നടക്കുന്ന യുഎന്‍ സമ്മേളനത്തിലും ഈ വിഷയം വളരെ ശക്തമായി ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പാക്ക് അധീന കശ്മീരിനെക്കുറിച്ചും ബലൂചിസ്ഥാനെക്കുറിച്ചും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതു യു.എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മൂടിമറയ്ക്കാനാണ് ബലൂചിസ്ഥാനെക്കുറിച്ചുള്ള പരാമശം. മനുഷ്യാവകാശ ലംഘനത്തിനെതിരെ കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭത്തെ സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യ അടിച്ചമര്‍ത്തുകയാണ്. ഇതിനെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവരണമെന്നും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും നഫീസ് ആവശ്യപ്പെട്ടു.
Post Your Comments