
കൊച്ചി:രക്ഷാബന്ധന്‍ മഹോത്സവത്തെ കുറിച്ച് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറയുന്നത് ഇങ്ങനെ,’സാഹോദര്യമാണ് രാഖി ബന്ധിക്കുന്നതിലൂടെ പ്രകാശിപ്പിക്കപ്പെടുന്നത് സ്ത്രീകളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന സന്ദേശവും ഇതിലുണ്ട് .’ മഹിളാമോര്‍ച്ചയോടെയാപ്പം രക്ഷാബന്ധന്‍ മഹോത്സവത്തില്‍ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാക്കനാട് സീറോ മലബാര്‍ സഭ ആസ്ഥാനത്ത് എത്തിയാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കര്‍ദ്ദിനാളിന്റെ കൈകളില്‍ രാഖി അണിയിച്ചത്. ആരതി ഉഴിഞ്ഞ ശേഷമായിരുന്നു താലത്തില്‍ നിന്ന് രാഖിയെടുത്ത് കര്‍ദ്ദിനാളിന്റെ കൈകളില്‍ ബന്ധിച്ചത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ മോഹന്‍ദാസ് തുടങ്ങിയവരും മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments