ദില്ലി: കോൺഗ്രസിലെ സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ ഇന്ന് ദില്ലിയിൽ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തും. കോൺഗ്രസിൽ സംഘടനാതെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന നടത്തുകയാണെങ്കിൽ കെപിസിസി പ്രസിഡന്‍റിനെ ഉൾപ്പടെ മാറ്റണമെന്ന് എ ഐ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട് .സംഘടനാ തെരഞ്ഞെടുപ്പിന് മുൻപ് കെപിസിസി പ്രസിഡന്‍റ് ഒഴികെയുള്ളവരെ മാറ്റി ഒരു പുനസംഘടന നടത്താനുള്ള ഇപ്പോഴത്തെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് എഐ ഗ്രൂപ്പുകൾ. പുനസംഘടനയുമായി മുന്നോട്ട് പോകുകയാണെങ്കിൽ കെപിസിസി പ്രസിഡന്‍റിനെയും മാറ്റണമെന്നാണ് എഐ ഗ്രൂപ്പുകളുടെ ആവശ്യം.സുധീരന് പുറകെ ഈ മാസം 23ന് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും രാഹുൽ ഗാന്ധിയയെ കാണുന്നുണ്ട് .
Post Your Comments