തിരുവനന്തപുരം ; ഹൈക്കമാൻഡ് അംഗീകരിച്ച എഐസിസി പട്ടികക്കെതിരെ മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്. “കേരളത്തില്‍ നിന്നുള്ള എ.ഐ.സി.സി അംഗങ്ങളുടെ പട്ടികയില്‍ അനർഹരാണ് ഇടംപിടിച്ചത്. ഇത്തരത്തില്‍ താന്‍ എ.ഐ.സി.സിയില്‍ തുടരുന്നില്ലെന്നും” സുധീരന് പറഞ്ഞു. അതേസമയം ‘പട്ടികക്കെതിരെ പി.സി.ചാക്കോയും രംഗത്തെത്തി. “ഭാരവാഹികളെ തിരഞ്ഞെടുത്തപ്പോള്‍ തന്നോട് ആലോചിച്ചിട്ടില്ല. ആരോടും ചര്‍ച്ച ചെയ്യാതെ നേതൃത്വം സ്വന്തമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും ഇനി രാഷ്ട്രീയകാര്യ സമിതിയിലേക്ക് ഇല്ലെന്നും” അദ്ദേഹം പറഞ്ഞു.
നേരത്തെ, തയ്യാറാക്കിയ എ.ഐ.സി.സി പട്ടികയില്‍ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിൽ വളരെ രഹസ്യമായാണ് പട്ടികയില്‍ അന്തിമ രൂപം വരുത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന് എന്നിവര്‍ ഒന്നിച്ചിരുന്നാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയതെന്നാണ് സൂചന.
ALSO READ ;സി.പി.എം സൈബര്‍ പോരാളികളുടെ വ്യാജപ്രാചരണം പൊളിച്ചടുക്കി വി.എസ്
Post Your Comments