KeralaNews

കഥയ്ക്ക് പ്രതിഫലം കൊടുത്തില്ല പലിശയടക്കം ആവശ്യപ്പെട്ട് സര്‍ക്കാരിന് പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭന്റെ വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: പാഠ പുസ്തകത്തിലുള്‍പ്പെടുത്താന്‍ കഥ വാങ്ങിയിട്ട് പ്രതിഫലം നല്‍കിയില്ലെന്ന് പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭന്‍. കഥയുടെ പ്രതിഫലം പലിശയുള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് ടി പത്മനാഭന്‍ സര്‍ക്കാരിന് വക്കീല്‍നോട്ടീസയച്ചു. ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ‘അശ്വതി’ എന്ന കഥയ്ക്കാണ് എഴുത്തുകാരന്‍ പ്രതിഫലം ആവശ്യപ്പെട്ടത്.
എഴുതിയ കഥയ്ക്ക്

പ്രതിഫലം കിട്ടണമെന്നാണ് പത്മനാഭന്റൈ വാദം. പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഥ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു.
വിദ്യാഭ്യാസവകുപ്പിന് കീഴിലുളള സ്ഥാപനത്തിനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനുമാണ് ടി പത്മനാഭന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

പാഠപുസ്തകത്തിലുള്‍പ്പെടുത്തിയ അശ്വതി എന്ന കഥയ്ക്ക് പ്രതിഫലമായി 5000 രൂപ നല്‍കാമെന്ന് വിദ്യാഭ്യാസ വകുപ്പ് വാഗ്ദാനം ചെയ്തിരുന്നു. 2014ലാണ് യുഡിഎഫ് സര്‍ക്കാര്‍ പത്മനാഭന്റെ കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇതുവരയെും തുക ലഭിച്ചില്ലെന്നാണ് പരാതി.

പ്രതിഫലമായ 5000 രൂപയും അന്നുമുതല്‍ ഇന്നുവരെയുളള പലിശയും പത്തുദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഡയറക്ടര്‍ക്ക് അയച്ച വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പാണ് വിദ്യാഭ്യാസ മന്ത്രിക്കും അയച്ചിട്ടുള്ളത്. കേന്ദ്രകേരള സാഹിത്യ പുരസ്‌കാരവും വയലാര്‍ അവാര്‍ഡുമെല്ലാം നേടിയിട്ടുള്ള എഴുത്തുകാരനാണ് ടി പത്മനാഭന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button