ന്യൂഡല്‍ഹി; വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേന മേധാവിയുമായിരുന്ന ജനറല്‍ വി.കെ.സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ്.കരസേനാ മേധാവിയായി ദല്‍ബീര്‍ സിങ്ങിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടെയാണ് ദല്‍ബീര്‍ സിങ് ആരോപണവുമായി രംഗത്തെത്തിയത്.
തനിക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റം വി.കെ.സിങ് തടയാന്‍ ശ്രമിച്ചുവെന്നും തെറ്റായതും അടിസ്ഥാനമില്ലാത്തതും കാല്‍പ്പനികവുമായ കുറ്റങ്ങള്‍ ചുമത്തി നിരോധനം ഏര്‍പ്പെടുത്തിയിരുന്നുവെന്നും ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് ആരോപിച്ചു.കിഴക്കന്‍ മേഖലാ സൈനിക കമാന്‍ഡറായുള്ള തന്റെ സ്ഥാനക്കയറ്റം കരസേന മേധാവിയായിരിക്കെ വി.കെ.സിങ് തടഞ്ഞുവെന്നാണ് ദല്‍ബീര്‍ സിങ് ആരോപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മുന്‍ സൈനിക മേധാവിക്കെതിരെ ഇത്തരത്തില്‍ ആരോപണം ഉയരുന്നത്. മുൻപും ഇത്തരം ആരോപണങ്ങൾ ഇദ്ദേഹം വി കെ സിങ്ങിനെതിരെ നടത്തിയിരുന്നു. 2011ല്‍ അസ്സമിലെ ജോര്‍ഗട്ടിലുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് അന്ന് കരസേന മേധാവിയായിരുന്ന വി.കെ.സിങ്, ദല്‍ബീര്‍ സിങ് സുഹാഗിന് നിരോധനം ഏര്‍പ്പെടുത്തിയത്.
Post Your Comments