India

അമ്മായി അമ്മയെ മരുമകള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു

തഞ്ചാവൂര്‍ : അവിഹിത ബന്ധം കണ്ടുപിടിച്ചതിന്റെ വൈരാഗ്യം മൂലം അമ്മായി അമ്മയെ മരുമകള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ആണ് സംഭവം. മരുമകളെ പോലീസ് അറസ്റ്റ് ചെയ്തു.

തഞ്ചാവൂരിലെ കീഴവാസലിലെ 67 കാരിയായ മീനമ്മാളിനെയാണ് 32 കാരിയായ ഇലക്യ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ് ; ആറ് മാസം മുന്‍പാണ് ഇലക്യയുടെ ഭര്‍ത്താവ് ജയകുമാര്‍ മരിച്ചത്. തുടര്‍ന്ന് ജയകുമാറിന്റെ മാതാവ് മീനമ്മാളിനൊപ്പം താമസിച്ചു വരികയായിരുന്നു ഇലക്യയും രണ്ടു കുട്ടികളും. ഇതിനിടെ ഇലക്യ അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായി.

ആരുമില്ലാത്ത അവസരത്തില്‍ ഇയാള്‍ ഇലക്യയുടെ വീട്ടിലെത്തുന്നതും പതിവായി. വിവരമറിഞ്ഞ മീനമ്മാള്‍ യുവാവുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും മരുമകളെ ശാസിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. അറസ്റ്റിലായ ഇലക്യ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button