NewsIndia

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ കേന്ദ്രനിയമനത്തില്‍ അവ്യക്തത

ദില്ലി: അല്‍ഫോൺസ് കണ്ണന്താനത്തെ ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്ററാക്കാനുള്ള തീരുമാനം മരവിപ്പിച്ചു.പഞ്ചാബില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് അകാലിദള്‍ കര്‍ശന നിലപാടെടുത്തതോടെയാണ് അല്‍ഫോൺസ് കണ്ണന്താനത്തെ ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്ററാക്കാനുള്ള തീരുമാനം ബിജെപി മരവിപ്പിച്ചത്. നിയമനത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിനു പിന്നാലെ അകാലിദള്‍ നേതാക്കള്‍ പ്രധാനമന്ത്രിയേയും അമിത് ഷായേയും കണ്ട് പരാതി അറിയിക്കുകയായിരുന്നു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിളിച്ച് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ക്കു തുല്യമായ പദവിയില്‍ കണ്ണന്താനത്തെ നിയമിക്കാനുള്ള തീരുമാനം അറിയിച്ചിരുന്നു. എന്നാൽ 32 വര്‍ഷത്തിനു ശേഷം ചണ്ഡിഗഡില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ സഖ്യകക്ഷിയായ അകാലിദള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു.അകാലിദളിനെ വിശ്വാസത്തിലെടുക്കാതെയാണ് ഈ തീരുമാനം എന്ന് അവർ വ്യക്തമാക്കി. ഇന്നലെ വൈകിട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ പ്രധാനമന്ത്രിയെ വിളിച്ച് പ്രതിഷധം അറിയിച്ചു.തുടര്‍ന്ന് നിയമനം വേണ്ടെന്നു വെക്കാന്‍ ബിജെപി രാഷ്ട്രീയ തീരുമാനം കൈക്കൊളളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button