Uncategorized

കാമുകനെ സ്വന്തമാക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിനോടു ചെയ്തത്

കോയമ്പത്തൂര്‍ : കാമുകനെ സ്വന്തമാക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിനോടു ചെയ്തത് ചിന്തിക്കാന്‍ കഴിയുന്നതിലും വലിയ ക്രൂരതയാണ്. 35 കാരനായ ഭര്‍ത്താവിനെ കൊല്ലാന്‍ രണ്ടുമാസം മുമ്പ് ബെഡ്‌റൂമില്‍ മൂര്‍ഖന്‍ പാമ്പിനെ കടത്തിവിട്ട് ഭാര്യ കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം പാമ്പ് തനിയെ ഇറങ്ങി പോയി. പദ്ധതി പാളിയതോടെ ഇവര്‍ കാമുകനുമായി ചേര്‍ന്ന് അടുത്ത പദ്ധതി പ്ലാന്‍ ചെയ്തു.

ഭര്‍ത്താവിനെ തല്ലികൊല്ലാനാണ് ഇവര്‍ തീരുമാനിച്ചത്. ഇതിനായി 15,000 രൂപയും ജിം സെന്റര്‍ തുടങ്ങാന്‍ 5 ലക്ഷവും യുവതി കാമുകന് വാഗ്ദാനം ചെയ്തു. സ്വന്തമായി കട നടത്തുന്ന യുവതിയുടെ കാമുകന്‍ സഹായിയായ യുവാവിനെ കൂട്ടിയാണു കൊലപാതകം നടത്തിയത്. തലക്കടിച്ച് കൊന്ന് വാട്ടര്‍ ടാങ്കിനു താഴെ കുഴിയെടുത്ത് മൃതദേഹം കുഴിച്ച് മൂടുകയായിരുന്നു. എന്നാല്‍ കൊലപാതകം നടത്തിയ ശേഷം യുവതി പോലീസ് പിടിയിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button