റിയോ: കായികവേദിയിലെ പോരാട്ടങ്ങള്ക്കിടെയിലെ മനുഷ്യത്വമുള്ള ഒരു കാഴ്ച . മത്സരത്തിനിടയിൽ വീണ കായികത്താരത്തെ പിടിച്ചെഴുന്നേല്‍പ്പിച്ച് സഹതാരം മാതൃകയായി. വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്സിലാണ് സംഭവം. അമേരിക്കന്‍ താരം അബ്ബി ഡി അഗോസ്റ്റിനോ മല്‍സരം പൂര്‍ത്തിയാകാന്‍ 5 ലാപ്പുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് കാലിടറി വീണത്. തുടർന്നാണ് ഒപ്പമോടിക്കൊണ്ടിരുന്ന ന്യൂസിലന്‍ഡ് താരം നിക്കി ഹാംബ്ലിന് അഗോസ്റ്റിന്‍ നേരെ കൈ നീട്ടിയത്. അതാണ് ഇപ്പൊ ചരിത്രമായത്. നമുക്കിത് പൂര്‍ത്തിയാക്കണമെന്ന നിര്‍ബന്ധവുമായി ഹാംബ്ലിന് – അഗോസ്റ്റിനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ഓടിയ ഓട്ടം ലോകശ്രദ്ധ നേടി. അബ്ബി ഡി അഗോസ്റ്റിനെ മത്സര പൂർത്തിയാക്കിയ ശേഷം വീല്‍ ചെയറില്‍ മാറ്റേണ്ടിവന്നു. മത്സരത്തിൽ അവസാനമാണ് ഇരുവരും മത്സരം പൂർത്തിയാക്കിയതെങ്കിലും ഈ നന്മയ്ക്ക് ഫൈനലിലേക്ക് എൻട്രി നൽകിയാണ് ഒളിമ്പിക്സ് വേദി ഇവരെ അംഗീകരിച്ചത്.
Post Your Comments