![pregnanat women pole dance](/wp-content/uploads/2016/08/dc.jpg)
ഓസ്ട്രേലിയയിലെ പേര്‍ത്ത് സ്വദേശിയായ ഇരുപത്തി മൂന്നുകാരിയായ ടബിത വിന്‍സെന്റ് ഒരു പോളെ ഡാന്‍സുകാരിയാണ്. ഇപ്പോള്‍ ടബിത 8 മാസം ഗര്‍ഭിണിയാണ്. എന്നാൽ ടബിത തന്റെ ഡാൻസ് ഇപ്പോഴും നിർത്താൻ തയ്യാറായിട്ടില്ല. പ്രസവസമയത്തെ ബുദ്ധിമുട്ടുകൾ അകറ്റാനാണ് താൻ ഇപ്പോഴും ഡാൻസ് ചെയ്യുന്നതെന്നാണ് യുവതിയുടെ വിശദീകരണം.
ഗര്‍ഭാവസ്ഥയില്‍ ഇത്ര കടുപ്പമുള്ള പോളെ ഡാന്‍സ് ചെയ്യുന്നത് കുഞ്ഞിനെ ബാധിക്കുമോ എന്ന് ആദ്യം ഭയമുണ്ടായിരുന്നു. എന്നാല്‍ ശരീരം ഈ അവസ്ഥയിലും വഴങ്ങിയിരുന്നത് എളുപ്പമായി.ഗര്‍ഭവസ്ഥയിലെ നടുവേദന പോലുള്ള പല ബുദ്ധിമുട്ടുകളും തനിക്ക് അനുഭവപ്പെടുന്നില്ലെന്നും ടബിത പറയുന്നു.
2012ലാണ് ടബിത പോളെ ഡാന്‍സ് പരിശീലിച്ചു തുടങ്ങിയത്. ആഴ്ചയില്‍ രണ്ട് തവണ പോളെഡാന്സ് ക്ലാസില്‍ ടബിത പങ്കെടുക്കും. ഗര്‍ഭിണി ആയ സമയത്താണ് ടബിതയ്ക്ക് പോളെ ഡാന്‍സ് ഇന്‍സ്ട്രക്ടറായി ജോലി ലഭിച്ചത്. ഗര്‍ഭാവസ്ഥയിലും ജോലി ഏറ്റെടുക്കാന്‍ ടബിത തയാറാകുകയായിരുന്നു.
Post Your Comments