തിരുവനന്തപുരം: 14 സെക്കന്റ് വിവാദത്തില്‍ വിശദീകരണവുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. എത്ര സമയം എന്നല്ല, സ്ത്രീയെ ഏതു രീതിയില്‍ നോക്കി എന്നതാണു പ്രധാനം എന്നാണ് ഋഷിരാജ് സിങ്ങിന്റെ വിശദീകരണം.
14 സെക്കന്റ് തുടര്‍ച്ചയായി സ്ത്രീയെ നോക്കിയാല്‍ കേസെടുക്കാമെന്നായിരുന്നു ഋഷിരാജ് സിങിന്റെ പ്രസ്താവന. ഇതിനെ വിമർശിച്ച് നിരവധിപേര് രംഗത്ത് വന്നിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചായിരുന്നു പ്രസംഗം. ലൈംഗിക ചുവയോടെ ഒരാള്‍ നോക്കിയെന്നു സ്ത്രീ പരാതിപ്പെട്ടാല്‍ കേസെടുക്കാം. ഒരു നിമിഷത്തെ നോട്ടം പോലും കേസെടുക്കാന്‍ മതിയായ കാരണമാണ്. എത്ര സമയം നോക്കി എന്നല്ല, ഏത് രീതിയില്‍ നോക്കി എന്നതാണ് പ്രധാനം. ഈ നിയമത്തെ കുറിച്ച് സ്ത്രീകളേയും പുരുഷന്മാരേയും ബോധവാന്മാരാക്കാനാണ് ഉദ്ദേശിച്ചതെന്നും ഋഷിരാജ് സിങ് പറയുന്നു.
Post Your Comments