കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുടെ നടത്തിപ്പുകാരായ കെജിഎസ് ഗ്രൂപ്പ് പദ്ധതിക്ക് അനുമതി തേടുന്നതിനായി കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.എല്ലാ തരത്തിലുള്ള നിയമങ്ങളും ലംഘിച്ചാണ് ആറന്മുളയിലെ വിമാനത്താവള പദ്ധതിയുമായി കെജിഎസ് ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. തണ്ണീര്‍ത്തട സംരക്ഷണ നിയമം, പാരിസ്ഥിതിക സംരക്ഷണ നിയമം എന്നിവ ആറന്മുളയില്‍ അട്ടിമറിക്കപ്പെട്ടു.
പഞ്ചായത്ത് ഭരണ സമിതി പോലും വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ല. പദ്ധതി നടത്തിപ്പിനായി രൂപീകരിച്ച കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് ഷെയറുണ്ടെന്നും, പദ്ധതിക്കാവശ്യമായ ഭൂമി സ്വന്തമായിട്ടുണ്ടെന്നും കെജിഎസ് കേന്ദ്രസര്‍ക്കാരിനെ ബോധിപ്പിച്ചു.ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിദഗ്ദ്ധ സമിതിക്ക് റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യും.വിമാനത്താവളത്തിന് പത്ത് ശതമാനം ഷെയര്‍ സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് വിവരാവകാശം വഴി ലഭിച്ച രേഖയില്‍ പറയുന്നുണ്ടെന്നും കുമ്മനം പറഞ്ഞു.
ആറന്മുളയില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാടെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ കുമ്മനം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൂന്ന് മന്ത്രാലയങ്ങള്‍ പദ്ധതിക്ക് നല്‍കിയ അനുമതി റദ്ദാക്കിയെന്നും പറഞ്ഞു.നിയമം ലംഘിച്ച് ഏക്കറ് കണക്കിന് പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തിയിരുന്നു. ഈ മണ്ണ് ഇപ്പോള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
Post Your Comments