ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ കൊഹ്ലിയെ പിന്തള്ളി അജിങ്ക്യാ രഹാനെ ആദ്യ പത്തിലെത്തി. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് രഹാനയെ റാങ്കിംഗില്‍ എട്ടാം സ്ഥാനത്താക്കിയത്. രഹാനെ മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാം സ്ഥാനത്ത്. പതിമൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടെസ്റ്റ് നായകന് വിരാട് കൊഹ്ലി ഇപ്പോൾ പതിനാറാം സ്ഥാനത്താണ്.
ബാറ്റിംഗ് റാങ്കിംഗില്‍ സ്മിത്തിന് പിന്നാലെ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ആണ് രണ്ടാം സ്ഥാനത്ത്. കെയ്ന്‍ വില്യാംസണ്, ഹാഷിം അംല, യൂനുസ് ഖാന്, ആദം വോജസ്, എ.ബി.ഡിവില്ലിയേഴ്സ്, റോസ് ടെയ്ലര്, അലിസ്റ്റര്‍ കുക്ക് എന്നിവരാണ് രഹാനെയ്ക്ക് പുറമെ ആദ്യ പത്തിലുള്ളവര്‍.
ബൗളര്‍മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സനാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് അശ്വിനും ജഡേജ ആറാം സ്ഥാനത്തുമാണ്.
Post Your Comments