ഷൊര്‍ണൂര്‍ : പൊതുമുതല്‍ നശിപ്പിക്കുന്ന അന്താരാഷ്ട്ര തീവ്ര സംഘടനയുടെ സാന്നിധ്യം കേരളത്തില്‍. റെയില്‍ ഹൂണ്‍സ് എന്ന അന്താരാഷ്ട്ര തീവ്ര സംഘടനയുടെ സാന്നിധ്യം ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി. പൊതുമുതല്‍ നശിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് സംഘടനയ്ക്കുള്ളത്. ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സംഘത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നുമില്ല. സംഭവത്തില്‍ റെയില്‍വേ പോലീസും ലോക്കല്‍ പോലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന റെയില്‍വേയുടെ ആക്‌സിഡന്റ് റിലീഫ് വെഹിക്കിളില്‍ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് ചിത്രം വരച്ച നിലയിലാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു. രാവിലെ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. അതു കൊണ്ടു തന്നെ ഉച്ചയ്ക്ക് ശേഷമാകാം ഇത് നടന്നത് എന്നാണ് നിഗമനം. അഞ്ചു ബോഗികള്‍ ഉള്ള ഈ വണ്ടിയിലെ മൂന്നു ബോഗികളാണ് സംഘം ചിത്രം വരയ്ക്കാനായി ഉപയോഗിച്ചത്.
Post Your Comments