ന്യൂഡല്‍ഹി ● സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ബലൂചിസ്ഥാന്‍ വിഷയം പരാമര്‍ശിച്ചത് അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മുന്‍പ് വിഷയത്തില്‍ നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. 2015 ല്‍ അജിത് ഡോവല്‍ ശാസ്ത്ര യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മുംബൈയില്‍ ചെയ്തത് പോലെ ഒരുതവണ കൂടി ചെയ്താല്‍ നിങ്ങള്‍ക്ക് ബലൂചിസ്ഥാന്‍ നഷ്ടമാകുമെന്ന് ഡോവല്‍ വീഡിയോയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കുന്നു. ബലൂചിസ്ഥാന്‍ വിഷയത്തിലെ പ്രധാനമന്ത്രിയുടെ നിലപാട് നേരത്തെയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണെന്നാണ് ഡോവല്‍ ഒരു വര്‍ഷത്തിന് മുന്‍പ് നടത്തിയ പ്രസംഗം സൂചിപ്പിക്കുന്നത്. ആറര ലക്ഷത്തോളം പേര്‍ ഇതിനോടകം ഈ പ്രസംഗം കണ്ടിട്ടുണ്ട്.
വീഡിയോ കാണാം.
Post Your Comments