Gulf

അധ്യാപികയെ പിന്തുടര്‍ന്ന് ഫ്ലാറ്റിലെത്തി ബലാത്സംഗം ചെയ്ത പ്രവാസിയ്ക്ക് ശിക്ഷ വിധിച്ചു

ദുബായ് ● അധ്യാപികയെ പിന്തുടര്‍ന്ന് ഫ്ലാറ്റിലെത്തി ബലാത്സംഗം ചെയ്ത പ്രവാസിയെ ദുബായ് ക്രിമിനല്‍ കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിച്ചു. 30 കാരനായ നൈജീരിയന്‍ സ്വദേശിയാണ് ബ്രിട്ടീഷുകാരിയായ അധ്യാപികയെ ദുബായ് സിലിക്കണ്‍ ഒയാസിസിലെ സ്റ്റുഡിയോ ഫ്ലാറ്റില്‍ വച്ച് പീഡിപ്പിച്ചത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ലിഫ്റ്റില്‍ വച്ചാണ് പ്രതി അധ്യാപികയെ കാണുന്നത്. തുടര്‍ന്ന് അവരെ പിന്തുടര്‍ന്ന ഇയാള്‍ വാതില്‍ തുറന്ന തക്കത്തിന് അകത്തുകയറുകയുമായിരുന്നു.

സംഭവം നടക്കുമ്പോള്‍ അധ്യാപിക മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയും അധ്യാപികയും പരസ്പര സമ്മത പ്രകാരംവേഴ്ചയിലേര്‍പ്പെടുകയായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും കുറ്റകൃത്യം നടന്നതായി തെളിവുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ജഡ്ജി മൊഹമ്മദ്‌ ജമാല്‍ ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button