കൊല്ലം : തലവേദന മൂലം അവശനിലയിലായ പെൺകുട്ടിയെ ഡോക്ടറെകാണിക്കാതെ പ്രാർത്ഥന നടത്തിയ പട്ടത്താനം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരിയുടെ മകളാണ് പെൺകുട്ടി എന്നാണ് വിവരം. ചിന്നക്കട ജില്ലാ സഹകരണ ബാങ്കിന് സമീപത്തെ പ്രാര്‍ഥനാകേന്ദ്രത്തിലാണ് പതിന്നാലുകാരിയായ പെണ്‍കുട്ടി തലവേദന എടുത്ത് നിലവിളിക്കുകയും മറ്റും ചെയ്തത്.
കഴിഞ്ഞദിവസം രാത്രിമുതല്‍ പെണ്‍കുട്ടി നിലവിളിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. വിവരം അന്വേഷിച്ച അയല്‍ക്കാരോട് തലവേദനയാണെന്നും പ്രാര്‍ഥിക്കുമ്പോൾ മാറും എന്നുമാണ് ഇയാൾ മറുപടി പറഞ്ഞത്. ഞായറാഴ്ച്ച രാവിലെയും പെൺകുട്ടി നിലവിളി തുടർന്നതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും പെണ്‍കുട്ടിയെ ജില്ലാ ആസ്പത്രിയിലെത്തിച്ചു. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനും പെണ്‍കുട്ടിയുടെ മാതാപിതാക്കളും തമിഴ്‌നാട്ടിലാണെന്നാണ് ഇവിടെയുള്ളവർ പറയുന്നത്
Post Your Comments