India

ബലൂച് സ്വാതന്ത്ര്യസമരനേതാക്കളെ സ്വാഗതം ചെയ്ത് പാകിസ്ഥാന്‍

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ അധീന കശ്മീരിലെ ബലൂച് സ്വാതന്ത്ര്യസമരനേതാക്കളെ സ്വാഗതം ചെയ്ത് പാകിസ്ഥാന്‍. ബലൂച് നേതാക്കളെ രാജ്യത്തേക്കു തിരികെ ക്ഷണിക്കുന്നുവെന്ന് ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി നവാബ് സനാവുള്ള സെഹ്രിയും, സതേണ്‍ കമാന്റ് ഉപസേനാപതി ജനറല്‍ ആമിര്‍ റിയാസും പറഞ്ഞു.

ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യവാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു മണിക്കൂറുകള്‍ക്കുള്ളിലാണ് പാകിസ്ഥാന്‍ ബലൂച് നേതാക്കളെ സന്ധിസംഭാഷണത്തിനു ക്ഷണിച്ചത്. സ്വതന്ത്രഭാരതചരിത്രത്തില്‍ ഇതാദ്യമായാണ് ബലൂചിസ്ഥാനിലെ മനുഷ്യാവകാശധ്വംസനങ്ങളേക്കുറിച്ച് ഒരു പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പരാമര്‍ശിക്കുന്നത്.

വിഷയത്തില്‍ തനിക്കു നന്ദിയറിയിച്ചു കൊണ്ട് ബലൂചിസ്ഥാനില്‍ നിന്നും നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നതെന്നും, ഭാരതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് നന്ദിയറിയിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button