Kerala

മലബാര്‍ ഗോള്‍ഡിന്റെ പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷം: വിശദീകരണവുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം● പാകിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രമുഖ ജ്വല്ലറിയായ മലബാര്‍ ഗോള്‍ഡ്‌ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജില്‍ സംഘടിപ്പിച്ച മത്സരത്തിനെതിരെ കഴിഞ്ഞദിവസം ശക്തമായ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് സുരേന്ദ്രന്‍ ഈ പോസ്റ്റ്‌ പിന്‍വലിയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും വന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത‍യുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യദിന മൽസരങ്ങളൊന്നും പേജിൽ ആ സമയത്തു കണ്ടതുമില്ല. അവരാവട്ടെ ഒരു വിശദീകരണം ആ സമയത്ത് നൽകിയിരുന്നുമില്ല. ഇതിൽ തോന്നിയ അനൗചിത്യവും അധാർമ്മികതയും ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പിന്നീട് വിവിധ രാജ്യങ്ങളിൽ വ്യാപാരം നടത്തുന്ന പല സ്ഥാപനങ്ങളും അതാത് രാജ്യത്തെ ഉപഭോക്താക്കളെ പ്രീതിപ്പെടുത്താൻ ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കാറുണ്ടെന്നു പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. പിന്നീട് മലബാര്‍ ഗോള്‍ഡിന്റെ പ്രതികരണം വരികയും പോസ്റ്റ്‌ ഉചിതമായില്ലെന്ന് ഗള്‍ഫ് രാജ്യങ്ങളിലുള്ള സഹപ്രവര്‍ത്തകരും വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആദ്യ പോസ്റ്റ്‌ പിന്‍വലിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ പേജിൽ ഞാൻ എഴുതുന്നതിന്രെ ഉത്തരവാദിത്വം എനിക്കു മാത്രമുള്ളതാണ്. പാർട്ടി നിലാടുകൾ ബി ജെ പി കേരളം പേജിൽ വരുന്നതു മാത്രമാണ്. എനിക്കു ശരിയെന്നു തോന്നുന്ന സാമൂഹ്യരാഷ്ട്രീയ പ്രശ്നങ്ങൾ ആണ് പലപ്പോഴും പ്രതിപാദിക്കുന്നത്. പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മലബാർ ഗോൾഡ് ഒരു മൽസരം സംഘടിപ്പിക്കുന്നതിന്രെ വാർത്ത അവരുടെ ഒഫീഷ്യൽ പേജിൽ വന്നതായി ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത കണ്ടു. നമ്മുടെ സ്വാതന്ത്ര്യദിന മൽസരങ്ങളൊന്നും പേജിൽ ആ സമയത്തു കണ്ടതുമില്ല. അവരാവട്ടെ ഒരു വിശദീകരണം ആ സമയത്ത് നൽകിയിരുന്നുമില്ല. ഇതിൽ തോന്നിയ അനൗചിത്യവും അധാർമ്മികതയും ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പിന്നീട് വിവിധ രാജ്യങ്ങളിൽ വ്യാപാരം നടത്തുന്ന പല സ്ഥാപനങ്ങളും അതാത് രാജ്യത്തെ കസ്റ്റമേഴ്സിനെ പ്രീതിപ്പെടുത്താൻ ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കാറുണ്ടെന്നു പലരും ചൂണ്ടിക്കാണിക്കുകയുണ്ടായി. കച്ചവടശക്തികളുടെ വിപണിതാൽപര്യങ്ങളേക്കാൾ പാക്കിസ്ഥാൻ ജന്മദിനം എന്നു പറഞ്ഞാൽ ഇന്ത്യാ വിഭജനദിനം കൂടിയാണെന്നു മാത്രമേ എന്റെ മനസിൽ വന്നുള്ളൂ. അവരുടെ വിശദീകരണം വാട്സ് ആപ്പിൽ കാണുകയും ഗൾഫിലുള്ള സഹപ്രവവർത്തകർ പലരും വിളിച്ച് പോസ്റ്റ്‌ ഉചിതമായില്ലെന്നു പറയുകയും ചെയ്തപ്പോഴാണ് ആ പോസ്ട് പിൻവലിച്ചത്. അഭിപ്രായങ്ങൾ പറയന്പോൾ അവരുടെ ജാതിയോ മതമോ നോക്കാറില്ല. പിന്നെ എന്റെ മനഃസാക്ഷിയാണ് ശരിതെററുകൾ വിലയിരുത്തി തീരുമാനങ്ങൾ എടുക്കുമ്പോള്‍ അവസാന ആശ്രയം. ട്രോളർമാർ എന്തു പറയുന്നു എന്നുള്ളത് ഒരിക്കലും പരിഗണനാവിഷയമായിട്ടില്ല. സ്നേഹിക്കുന്നവർ നൽകുന്ന അഭിനന്ദനങ്ങളിൽ അമിതമായി സന്തോഷിക്കുകയോ വിമർശകരുടെ പരിഹാസങ്ങളിൽ വേദനിക്കുകയോ ചെയ്യുന്ന പതിവില്ല. അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും നന്മകൾ നേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button