ഇന്ന് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിൽ മാത്രമല്ല ഓസ്ട്രേലിയയിൽ നിന്നും ജനഗണമന കേൾക്കാം. മന്ദാരം എന്ന ബാൻഡിനൊപ്പം ഒരു കൂട്ടം കൊച്ചുകൂട്ടുകാരാണ് പാട്ടുകാർ. മെൽബണിലെ വിക്ടോറിയയിലുള്ള പതിനഞ്ച് കുട്ടികൾ ചേർന്ന് ആലപിച്ച ദേശീയ ഗാനത്തിന്റെ വിഡിയോ, 1947 എന്ന പേരിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. സൊറന്റോ സെന്റ് പോൾസ് ബീച്ചിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
മെൽബണിൽ കുട്ടികൾക്കായുള്ള മ്യൂസിക് സ്കൂളായ ഓഷ്യാനിയ ആർട്സ് അക്കാഡമിയിലെ വിദ്യാർഥികളാണ് 1947 സംഘത്തിൽ ദേശീയഗാനമാലപിക്കുന്നതും സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും.
Post Your Comments