KeralaNews

സമ്പത്ത് വ്യവസ്ഥയെ വളർത്തി വിദേശമലയാളി പണം

കൊച്ചി: എഴുപതുകളില്‍ തുടങ്ങിയ വിദേശമലയാളി പണത്തിലൂടെയാണ് കേരളത്തിന് സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചത്. റബറും കുരുമുളകും ഉള്‍പ്പടെയുള്ള നാണ്യവിള, വിദേശമലയാളി പണം, ടൂറിസം എന്നിവയിലൂടെയാണ് കേരളത്തില്‍ സമ്പത്ത് വ്യവസ്ഥയെ വളര്‍ത്തും വിധം വന്‍ തോതില്‍ വികസിച്ചത്. എന്‍ആര്‍ഐ പണം വരവിലാണ് കേരളത്തില്‍ 72 ലക്ഷം പേര്‍ ആശ്രയിക്കുന്നതും സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നിലൊന്നു തുകയുള്ളതും.

വിദേശമലയാളി പണത്തിനാണ് സമ്പത്ത് വ്യവസ്ഥയിൽ ഒന്നാം സ്ഥാനത്തുള്ളതും. കേരളത്തിന്റെ വിദേശമലയാളി പണം വരവിന്റെ കണക്കുകള്‍ അമ്പരിപ്പിക്കുന്നതാണ്. ഇന്ത്യയ്ക്കു ലഭിക്കുന്ന എന്‍ ആര്‍ ഐ നിക്ഷേപത്തിന്റെ 40% കേരളത്തിലാണെത്തുന്നത്. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ സാമ്പത്തികാവലോകനത്തില്‍ 2015 മാര്‍ച്ച്‌ വരെ 3,91763 കോടി രൂപയാണ് കേരളത്തിന്റെ ആഭ്യന്തര വരുമാനം. 1,09603 കോടി രൂപയാണ് ബാങ്കുകളില്‍ ലഭിച്ച വിദേശമലയാളി നിക്ഷേപം. വിദേശത്തു കേരളത്തില്‍ നിന്ന് 24 ലക്ഷം പേരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മലപ്പുറം ജില്ലയിലാണ് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഗള്‍ഫ് മലയാളികളുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button