കാഠ്മണ്ഡു : നേപ്പാളില്‍ അര്‍ണിക്കോ ദേശീയ പാതയ്ക്കു സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു. 28 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അര്‍ണിക്കോ ദേശീയ പാതയ്ക്കു സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് 150 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവപെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ കാഠ്മണ്ഡുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
500 അടി താഴ്ചയിലെ വനപ്രദേശത്തേക്കു ബസ് മറിഞ്ഞ മരിച്ചവരുടെ മൃതദേഹം കണ്ടെത്താനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സൈന്യത്തിന്റേയും പൊലീസിന്റേയും സംയുക്താഭിമുഖ്യത്തിലാണ് രക്ഷാപ്രവര്‍ത്തനം. കൃത്യമായ രണ്ടു വാഹനങ്ങള്‍ക്ക് പോകാന്‍ വിസ്തീര്‍ണമുള്ള ദേശീയ പാതയിലും ഇത്തരത്തിലൊരു അപകടം നടന്നതിന്റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല.
Post Your Comments