ബംഗ്ലാദേശിനെ പാകിസ്ഥാനില്‍ നിന്ന്‍ മോചിപ്പിച്ചതു പോലെതന്നെ തങ്ങളേയും സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാക്-അധീന-കശ്മീരിലെ ബലോച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ (ബിആര്‍ബി) സ്ഥാപകനേതാവ് ബ്രഹുംദാഗ് ബുഗ്തി രംഗത്തെത്തി. അന്താരാഷ്ട്രസമൂഹത്തിന് സിറിയയിലും ലിബിയയിലും ഇടപെടാമെങ്കില്‍, എന്തുകൊണ്ട് ആളുകള്‍ നിസ്സഹായത മൂലം ജീവനുംകൊണ്ട് പലായനം ചെയ്യുന്ന ബലോചിസ്ഥാനില്‍ ഇടപെട്ടുകൂടാ എന്നും ബുഗ്തി ചോദിച്ചു.
“പാകിസ്ഥാന്‍ ഞങ്ങളെ തീവ്രവാദികള്‍ എന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ ഇന്ത്യയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നു എന്ന്‍ അവര്‍ ആരോപിക്കുന്നു. ഞങ്ങളെ സഹായിക്കാന്‍ മുന്നോട്ടു വരണമെന്ന് അന്താരാഷ്‌ട്ര സമൂഹത്തോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്,” ജനപ്രിയ ബലോച് രാഷ്ട്രീയനേതാവായിരുന്ന അക്ബര്‍ ഖാന്‍ ബുഗ്തിയുടെ പേരമകനായ ബ്രഹുംദാഗ് പറഞ്ഞു.
പാകിസ്ഥാന്‍ ബലോച് ജനങ്ങളെ കൊന്നുടുക്കുകയാണെന്നും അതിലൂടെ ചൈനീസ് കമ്പനികളെ ബാലോചില്‍ കുടിയിരുത്താനാണ് പാകിസ്ഥാന്‍റെ പദ്ധതിയെന്നും ബ്രഹുംദാഗ് അറിയിച്ചു.
Post Your Comments