പാക്-അധീന-കാശ്മീരിലെ ബലോചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്താരാഷ്‌ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു ബലോച് നേതാവു കൂടി രംഗത്തെത്തി. ബലോച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ (ബിആര്‍പി) നേതാവ് അഷ്‌റഫ് ഷേര്‍ജാന്‍ ആണ് ഇന്ത്യയും ബലോചിസ്ഥാനും സമീപഭാവിയില്‍ത്തന്നെ സ്വാതന്ത്ര്യദിനം ഒരുമിച്ച് ആഘോഷിക്കും എന്ന പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ട് നരേന്ദ്രമോദിക്കുള്ള നന്ദിപ്രകാശനവുമായി എത്തിയിരിക്കുന്നത്.
പാകിസ്ഥാന്‍റെ പിടിയില്‍ നിന്ന്‍ മുക്തരാകാനാണ് ബലോചിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന വ്യക്തമായ സൂചന നല്‍കാന്‍ “ജയ് ഹിന്ദ്” വിളികളോടെയാണ് ഷേര്‍ജാന്‍ പ്രത്യക്ഷപ്പെട്ടത്.
തന്‍റെ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി മോദി ബലോചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തേയും, പാക്-അധീന-കാശ്മീരും കാശ്മീരിന്‍റെ ഭാഗം തന്നെയാണെന്ന കാര്യവും പരാമര്‍ശിച്ചത്. ജൂലൈ 21-ന് പാക്-അധീന-കാശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്വം നിറഞ്ഞതായിരുന്നുവെന്നും, നവാസ് ഷരീഫിന്‍റെ ഭരണകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ ആ തിരഞ്ഞെടുപ്പില്‍ ഒരുപാട് വളഞ്ഞവഴികള്‍ സ്വീകരിച്ചു എന്നും പറഞ്ഞ് ജനങ്ങള്‍ പ്രതിഷേധിക്കുന്നതിനിടയിലാണ് മോദിയുടെ പ്രസ്താവന വന്നത്. ഇത് അവരുടെ സമരോര്‍ജ്ജത്തിന് പകര്‍ന്ന ഗതിവേഗം ചെറുതൊന്നുമല്ല എന്നാണ് ബലോചിലെ നേതാക്കള്‍ ഇപ്പോള്‍ സമ്മതിക്കുന്ന വസ്തുത.
ഷേര്‍ജാന് പുറമേ സാമൂഹിക പ്രവര്‍ത്തകരായ ഹമ്മല്‍ ഹൈദര്‍, നൈല ഖദ്രി ഗില്‍ജിറ്റ്-ബാള്‍ട്ടിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് സെന്‍ജ് സെറിംഗ്, ബിആര്‍പി നേതാവ് ബ്രഹുംദാഗ് ബുഗ്തി എന്നിവരും നരേന്ദ്രമോദിക്ക് പിന്തുണയുമായി പാകിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നു.
Post Your Comments