ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ജയവും തോൽവിയും ജീവിതത്തിന്‍റെ ഭാഗമാണെന്നും അതിനെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. റിയോ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന എല്ലാ കായികതാരങ്ങളെക്കുറിച്ചും ഇന്ത്യ അഭിമാനം കൊള്ളുകയാണ്. തുടർന്നുള്ള മത്സരങ്ങളിൽ മികച്ച വിജയം കാഴ്ചവയ്ക്കാന്‍ അവർക്കാകട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
നമ്മുടെ കായികതാരങ്ങള്‍ റിയോയിൽ കാണിക്കുന്ന സഹനശക്തിയും കഠിനാധ്വാനവും രാജ്യത്തിന് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യല്‍ ആക്റ്റിവിസ്റ്റുകള്‍ എന്ന്‍ സ്വയം പ്രഖ്യാപിച്ച് നടക്കുന്ന ചിലര്‍ റിയോയിലെ ഇന്ത്യന്‍ കായികതാരങ്ങളുടെ പ്രകടനത്തെ വിലകുറഞ്ഞ രീതിയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തു വന്നത് വിവാദമായിരുന്നു. അത്തരക്കാര്‍ക്കുള്ള മറുപടിയും കൂടിയാകും പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.
Post Your Comments