ലക്‌നൗ : പിതാവ് പെണ്‍മക്കളെ കൊലപ്പെടുത്തി. രണ്ടാം വിവാഹം കഴിയ്ക്കുന്നതിനാണ് 39 കാരനായ കമലേഷ് കുമാറാണ് അഞ്ചും ഏഴും വയസ്സുള്ള തന്റെ മക്കളെ കൊലപ്പെടുത്തിയത്. രണ്ടാം വിവാഹത്തിന് കുട്ടികള്‍ തടസ്സമാകുന്നതിനാലാണ് കുട്ടികളെ കൊന്നത്. സ്‌നേഹ, അഞ്ജലി എന്നീ കുട്ടികളാണ് മരിച്ചത്.
ലക്‌നൗവില്‍ നിന്നും 310 കിലോമീറ്റര്‍ അകലെയുള്ള ബിട്ടി ഏരിയയിലാണ് സംഭവം. കമേഷ് കുമാറിന്റെ ആദ്യ ഭാര്യ നാല് വര്‍ഷം മുമ്പ് മരിച്ചുവെന്നും രണ്ടാം വിവാഹം കഴിക്കുന്നതിന് ഇയാള്‍ കുട്ടികളെ കൊല്ലുകയായിരുന്നെന്നും എസ്പി സുനില്‍കുമാര്‍ സിംഗ് പറഞ്ഞു. കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments