
കൊച്ചി: കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കി ദൃശ്യം പകര്‍ത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ലക്ഷദ്വീപ് സ്വദേശിയായ മൂസയെയാണ് പോലീസ് പിടികൂടിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാളുടെ ഭാര്യ നൂര്‍ജഹാനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി വിമാനത്താവളത്തില്‍വെച്ചായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്.
10 വയസിന് താഴെയുള്ള കുട്ടികളായിരുന്നു പീഡനത്തിന് ഇരയായത്. കുട്ടികളുടെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് വിറ്റഴിക്കുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
Post Your Comments