മുംബൈ : പശു സംരക്ഷണത്തിനായി 500 കോടിയുമായി പതഞ്ജലി ഗ്രൂപ്പ്. വിദേശവസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് കഴിഞ്ഞദിവസം ബാബാ രാംദേവ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ നാലിടത്തായി പശു സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പതഞ്ജലി പദ്ധതിയിടുന്നത്. ഒരെണ്ണം ഉത്തരാഖണ്ഡിലാകും നിര്‍മിക്കുക. പശു സംരക്ഷണം കൂടാതെ ആധുനിക ജീവിതത്തില്‍ ആയുര്‍വേദത്തിന്റെ പങ്കിനെകുറിച്ച് ഗവേഷണം നടത്തുന്നതിനായി 250 കോടി രൂപ മുതല്‍ മുടക്കാനും പതഞ്ജലി പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments