ആഗോളതലത്തില്‍ വില്‍പന നടത്തിയ 90 കോടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്‌ഫോണിലെ ചിപ്പ് വഴി വൈറസ് ആക്രമണം സംഭവിച്ച ഫോണുകളാണ് സുരക്ഷാഭീഷണി നേരിടുന്നത്. അമേരിക്കന്‍ കമ്പനി ക്വാല്‍കോം നിര്‍മിച്ച ചിപ്പുകള്‍ ഉപയോഗിക്കുന്ന ഫോണുകള്‍ക്കാണ് ഭീഷണി.
ക്വാല്‍കം ചിപ്പുകളിലെ സോഫ്റ്റ്‌വെയറുകള്‍ പുതുക്കാന്‍ നടത്തിയ ഗവേഷണത്തിലാണ് വൈറസ് ഭീഷണി കണ്ടെത്തിയത്. ഫോണിലെ ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയറിലാണ് പ്രശ്‌നം. എന്നാല്‍, കോഡിലെ വീഴ്ച ഹാക്കര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് വഴി ഹാക്കര്‍മാര്‍ ആക്രമിച്ചാല്‍ നിരവധി ഹാന്‍ഡ്‌സെറ്റുകള്‍ പ്രശ്‌നത്തിലാകുമെന്നും മുന്നറിയിപ്പുണ്ട്.
എച്ച്ടിസി വണ്‍, സോണി എക്‌സ്പീരിയ, നെക്‌സസ് ഫോണുകള്‍ സാംസങ് ഗാലക്‌സി എസ് ഏഴ് തുടങ്ങി നിരവധി ഹാന്‍ഡ് സെറ്റുകള്‍ ഭീഷണി നേരിടുന്നുണ്ട്.
Post Your Comments