ബംഗളുരു: ഡ്യൂക് ബൈക്ക് സ്വന്തമാക്കാൻ കയ്യിൽ പണമില്ലാത്തതിന്ന് തുടർന്ന് ബൈക്ക് ഉടമയായ ടെക്കിയെ സൈനൈഡ് കൊടുത്തു കൊപ്പെടുത്തി. എഞ്ചിനീയറിംഗ് ബിരുദധാരി കാർത്തിക്കാണ് അറസ്റ്റിലായത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ കാർത്തിക് എം ദൗലറ്റാണ് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കെ ടി എം ഡ്യൂക് 250 ബൈക്ക് സ്വന്തമാക്കാൻ വേണ്ടി കൊലപാതകം നടത്തിയത്. മൈസൂർ സ്വദേശിയായ കാർത്തിക്കിനെ പോലീസ് അറസ്റ്റുചെയ്തു.
ബംഗളുരുവിലെ ഒരു ഐ ടി കമ്പനി ടെക്കിയായ സോഹൻ ഹാൽദാർ കുമാറിനെയാണ് ആറ് ദിവസം മുൻപ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു താമസിച്ചിരുന്നവർ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സോഹനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശത്രൂക്കളില്ലാതിരുന്ന സോഹന്റെ കൊലപാതകം ടെക്കികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
സോഹന്റെ പേഴ്സ്, മൊബൈൽ ഫോൺ, ക്രെഡിറ്റ് കാർഡ് എന്നിവ നഷ്ടമായതായി പരിശോധനയിൽ വ്യക്തമായി. കാർത്തിക്കിനെ പിടികൂടിയത് വിരലടയാളവും സി സി ടി വി ദൃശ്യവും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ടെലികമ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് ബിരുദധാരിയായ കാർത്തിക്. ഓഗസ്റ്റ് 4 നു സോഹന്റെ വീട്ടിലെത്തിയ കാർത്തിക് ഭക്ഷണത്തിൽ സൈനൈഡ് കലർത്തുകയായിരുന്നു. കഴിച്ചയുടൻ സോഹൻ മരിച്ചു വീണു . മരണം ഉറപ്പാക്കിയ കാർത്തിക്ക് പഴ്സും ക്രെഡിറ്റ് കാർഡും ബൈക്കുമായി കടന്നു കളഞ്ഞു.
സോഷ്യൽ മീഡിയകളിലും വെബ്‌സൈറ്റുകളിലും ബൈക്ക് വിൽക്കുന്നത് കാട്ടി സോഹൻ പരസ്യം നൽകിയിരുന്നു. ഇത് കണ്ട കാർത്തിക് ബന്ധപ്പെട്ടെങ്കിലും ആവശ്യപ്പെട്ട പണം കൊടുക്കാനുണ്ടായിരുന്നില്ല. ഇതിനെത്തുടർന്നാണ് സോഹാനെ കൊലപ്പെടുത്തി ബൈക്ക് സ്വന്തമാക്കാൻ കാർത്തിക്ക് തീരുമാനിച്ചത്.
Post Your Comments