ഡള്ളാസ്: പാക് അധീന കാശ്മീരിൽ (പി.ഒ.കെ) നിന്ന് പാകിസ്ഥാൻ പിന്മാറുന്നതാണ് കാശ്മീർ പ്രശ്നപരിഹാരത്തിന് സുഗമമായ മാര്‍ഗ്ഗമെന്ന് അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗിൽജിത് ബാൾട്ടിസ്ഥാൻ നാഷണൽ കോൺഗ്രസ്. പാക്-അധീന-കാശ്മീരില്‍ ഉള്‍പ്പെടുന്ന ഗിൽജിത് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനം സ്വാഗതാർഹമാണെന്നും സംഘടനാ ഡയറക്ടർ സെൻജ് സെറിംഗ് പറഞ്ഞു. ഗിൽജിത് ബാൾട്ടിസ്ഥാൻ പ്രവിശ്യയിൽ പാകിസ്ഥാനെതിരെ പ്രതിഷേധം ശക്തമാണ്.
ഗിൽജിത് ബാൾട്ടിസ്ഥാന്‍ പാകിസ്ഥാൻ കയ്യേറിയ പ്രദേശമാണെന്നും ഇവിടെ പാകിസ്ഥാന്‍ അധിനിവേശ ശക്തിയാണെന്നും യു.എൻ രക്ഷാസമിതി പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുള്ള കാര്യം ഇന്ത്യയും അന്താരാഷ്ട്ര സമൂഹവും പാകിസ്ഥാനെ ഇക്കാര്യം നിരന്തരം ഓർമ്മിപ്പിക്കണമെന്നും സെറിംഗ് ആവശ്യപ്പെട്ടു. ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും ഗിൽജിത് ബാൾട്ടിസ്ഥാൻ ഒരു തർക്ക പ്രദേശമായതിനാൽ ഗിൽജിത്തിലെ ജനങ്ങൾക്ക് യു.എൻ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനുള്ള സാഹചര്യം സംജാതമാക്കണമെന്നും സെറിംഗ് പറഞ്ഞു. ജമ്മു കാശ്മീർ ഗവൺമെന്റും ഇന്ത്യയിലെ കേന്ദ്ര ഗവൺമെന്റും ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും സെൻജ് സെറിംഗ് പറഞ്ഞു.
Post Your Comments