പാക്-അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും അവിടുത്തെ പ്രമുഖ നേതാക്കള്‍ രംഗത്ത്.
“ബോലോചിസ്ഥാനിലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പാക്-അധീന-കാശ്മീരിലെ ബലോചിസ്ഥാനില്‍ നിന്ന്‍ പാക് ക്രൂരതകള്‍ക്കെതിരെ പടപൊരുതുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഹമ്മല്‍ ഹൈദര്‍ പറഞ്ഞു.
“പാകിസ്ഥാന്‍ സിന്ധിലെ രാഷ്ട്രീയ ആക്റ്റിവിസ്റ്റുകളേയും, അവര്‍ക്ക് പിന്തുണ നല്‍കുന്ന മതസംഘടനകളേയും ഇല്ലായ്മ ചെയ്യുകയാണ്, ഇത് ലോകത്തിന് തന്നെ ഭീഷണിയാണ്”, ഹൈദര്‍ പറഞ്ഞു.
“ലോകം മുഴുവന്‍ മുന്‍പോട്ട് വന്ന്‍ ഞങ്ങളെ പിന്തുണയ്ക്കണം. പാകിസ്ഥാന്‍ ഒരിക്കല്‍പ്പോലും അന്താരാഷ്‌ട്ര നിയമങ്ങളെ മാനിച്ചിട്ടില്ല. അവര്‍ ബലോച് ജനങ്ങളെ കൊന്നൊടുക്കുകയാണ്. ബലോച് ജനങ്ങളുടെ താത്പര്യങ്ങള്‍ ഇന്ത്യാക്കാരുടേതിന് തുല്യമാണ്. ഞങ്ങള്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നവരും, ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുമാണ്,” ഹൈദര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി പാക്-അധീന-കാശ്മീരിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്നും, ഇതൊരു സുപ്രധാന തീരുമാനമാണെന്നും ഹൈദര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയ്ക്ക് പാക്-അധീന-കാശ്മീരിലെ മുഴുവന്‍ ജനങ്ങളുടേയും പേരില്‍ നന്ദി അറിയിക്കുന്നതായി പ്രമുഖ ബലോച് വനിതാ സാമൂഹിക പ്രവര്‍ത്തക നൈല ഖദ്രി ബലോച് പറഞ്ഞു.
Post Your Comments