IndiaNews

ഇന്ത്യന്‍ ദേശീയപതാക തയ്യാറാക്കാന്‍ അനുമതിയുള്ളത് ഒരേ ഒരു സ്ഥാപനത്തിന് മാത്രം

ബംഗളൂരു : വീണ്ടുമൊരു സ്വാതന്ത്ര്യദിനം വരികയാണ്. നാടെങ്ങും പ്ലാസ്റ്റിക്കിലും തുണിയിലുമുള്ള ദേശീയപതാകകള്‍ വരും ദിവസങ്ങളില്‍ നിറയും. യഥാര്‍ഥത്തില്‍ ദേശീയ പതാക നിര്‍മിക്കാന്‍ അനുമതി രാജ്യത്ത് ഒരു സ്ഥാപനത്തിനു മാത്രമാണുള്ളത്. കര്‍ണാടക ഖാദി ആന്‍ഡ് ഗ്രാമോദ്യോഗ് സംയുക്ത സംഘ(ഫെഡറേഷന്‍)ത്തിനാണ് ഈ അനുമതിയുള്ളത്.
ധാര്‍വാഡ് ജില്ലയിലെ ബെന്‍ഗേരി ഗ്രാമത്തിലാണ് കെ.കെ.ജി.എസ.്എസ്.എഫിന്റെ ആസ്ഥാനം. ഇക്കുറി സ്വാതന്ത്ര്യദിനത്തിനായി ജൂണ്‍ അവസാനവാരം മുതല്‍ ബുക്കിംഗുണ്ടായിരുന്നു. ഇതുവരെ 1.03 കോടി രൂപയുടെ ദേശീയപതാകകളാണ് സംഘം തയ്ച്ചു നല്‍കിയത്.

1957 നവംബറിലാണ് കെ.കെ.ജി.എസ്.എസ്.എഫ് സ്ഥാപിച്ചത്. ഖാദി ഗ്രാമവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പറ്റം ഗാന്ധിയന്‍മാരുടെ ശ്രമഫലമായിരുന്നു അത്. വെങ്കടേഷ് ടി മഗദിയും ശ്രീരംഗ കാമത്തുമായിരുന്നു സ്ഥാപക ചെയര്‍മാനും വൈസ് ചെയര്‍മാനും. ഖാദി ഗ്രാമവ്യവസായ മേഖലയില്‍ യുവാക്കള്‍ക്കു ജോലി നല്‍കുകയായിരുന്നു ലക്ഷ്യം.

2004ലാണ് ദേശീയപതാക നിര്‍മാണ യൂണിറ്റ് ആരംഭിച്ചത്. 2006ല്‍ ബി.ഐ.എസ് അംഗീകാരം ലഭിച്ചു.
പതിനേഴ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്നതാണ് കെ.കെ.ജി.എസ്.എസ്.എഫ് ആസ്ഥാനം. അടുത്തകാലത്തായി ഒരു വസ്ത്രനിര്‍മാണശാലയും തുറന്നിട്ടുണ്ട്. പ്രകൃതിക് സാധനലായ, യോഗാകേന്ദ്രം എന്നിവയും ടെക്‌സ്‌റ്റൈല്‍ കെമിസ്ട്രിയില്‍ പരിശീലനകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ബിഐഎസ് നിര്‍ദേശങ്ങള്‍ പ്രകാരമാണ് ദേശീയപതാകകള്‍ നിര്‍മിക്കുന്നത്. അതൊരു അനായാസപ്രവൃത്തിയല്ല. നിറം, വലിപ്പം, തുണിയുടെ നിലവാരം തുടങ്ങി നിര്‍ദേശിക്കപ്പെട്ട എല്ലാ നിലവാരവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇവയില്‍ എന്തെങ്കിലും ചെറിയ വീഴ്ചവന്നാല്‍പോലും അതു തടവുശിക്ഷയ്ക്കും പിഴയ്ക്കും അര്‍ഹമായ കുറ്റമാണ്.

ആറു ഘട്ടങ്ങളാണ് ഓരോ ദേശീയപതാകയുടെയും നിര്‍മാണത്തിലുള്ളത്. 1. നൂല്‍നൂല്‍പ്, നെയ്ത്ത്, ബ്ലീച്ചിംഗ്, ഡയിംഗ്, ചര്‍ക്ക പെയിന്റിംഗ്, തുന്നല്‍, മടക്കല്‍. കൂടുതല്‍ വിവരങ്ങള്‍.
3:2 എന്ന അനുപാതത്തിലുള്ള ചതുരമായിരിക്കണം ദേശീയപതാകയുടെ ആകൃതി. വിവിധ ഉദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഒമ്പതു വലിപ്പങ്ങളില്‍ ദേശീയപതാക നിര്‍മിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button