ദുബായ്: ലാന്‍ഡിങിനിടെ തീപ്പിടിത്തമുണ്ടായ ദുബായ് എമിറേറ്റ്സ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് 17കാരിയായ റിയ ജോർജ്. ആറു വര്‍ഷത്തോളമായി യുഎസില്‍ താമസിക്കുകയാണ് ന്യൂയോര്‍ക്കിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ റിയ.
വിമാന ജീവനക്കാര്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാന്‍ സാഹസിക ശ്രമം നടത്തുന്നതിനിടെ, യാത്രക്കാര്‍ തങ്ങളുടെ ബാഗുകള്‍ സംരക്ഷിക്കാനാണ് ശ്രമം നടത്തിയത്. ജീവന് പോലും നഷ്ടപ്പെടാനുള്ള സാധ്യതയുള്ളപ്പോൾ തങ്ങളുടെ ബാഗുകളും മറ്റും സുരക്ഷിതമാക്കാനുള്ള യാത്രക്കാരുടെ മനസ്ഥിതി സ്വാര്ഥതയുള്ളതായിരുന്നു. യാത്രക്കാരുടെ ഈ പ്രതികരണമാണ് ദൃശ്യം പകര്‍ത്താന്‍ പ്രേരിപ്പിച്ചതെന്ന് റിയ ജോര്‍ജ് പറയുന്നു. വിമാനത്തിലെ ജോലിക്കാരുടെ ശ്രമത്തെ അഭിനന്ദിക്കുന്നതായും റിയ പറഞ്ഞു.
Post Your Comments