![dubai emirates flight crash](/wp-content/uploads/2016/09/dubai-plane-crash-6.jpg.image_.660.345.jpg)
ദുബായ്: എമിറേറ്റ്സ് വിമാന അപകടത്തെക്കുറിച്ചുള്ള ജിസിസിഐ റിപ്പോർട്ട് പുറത്ത്. വിമാനത്തിന്റെ എഞ്ചിന്‍, കോക്പിറ്റ് ശബ്ദരേഖകള്‍, വിമാനത്തിന്റെ ഡേറ്റ റെക്കോര്‍ഡുകള്‍ എന്നിവ അബുദാബി ലാബോറട്ടറിയില്‍ അയച്ച് പരിശോധന നടത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
300 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്നും ദുബായിലേക്ക് പറന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. ബോയിങ്ങ് 777 വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊട്ടിട്ടും വിമാനത്തിന്റെ ലാന്റിങ്ങ് പൈലറ്റ് ഒഴിവാക്കാന്‍ ശ്രമിച്ചുവെന്നും വിമാനം വീണ്ടും പറത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു . ഇതിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയിലുരസി വിമാനത്തിനു തീപിടിക്കുകയായിരുന്നു എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
Post Your Comments