ദുബായ്:ദുബായ് വിമാനത്താവളത്തിലെ റണ്‍വേ അടച്ചതോടെ സര്‍വീസുകള്‍ റദ്ദാക്കി; വിമാനങ്ങള്‍ ഫുജൈറ, അല്‍ഐന്‍, ഷാര്‍ജ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു, വിടെ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഇന്ത്യക്കാര്‍ അടക്കമുളഅള നിരവധി പേര്‍ വിമാനത്താവളത്തില്‍ കുടങ്ങി. 282 യാത്രക്കാരുമായി ദുബായില്‍ ഇറങ്ങവെ അപകടത്തില്‍പെട്ട തീപിടിച്ച വിമാനത്തിന്റെ തീ അണച്ചിട്ടുണ്ട്. രാവിലെ 10.05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച ഇകെ 521 വിമാനത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് 12.55 ന് വിമാനം ദുബൈയില്‍ ഇറങ്ങുന്നതിനിടെ ലാന്‍ഡിങ് ഗിയര്‍ തകരാറിലാവുകയായിരുന്നു
.യാത്രക്കാരും 18 വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. യാത്രക്കാരില്‍ 226 പേര്‍ ഇന്ത്യക്കാരാണ്. അതേസമയം, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു അഗ്നിശമന സേനാംഗം മരിച്ചു.ഫ്ളൈ ദുബൈയുടെ എല്ലാ വിമാനങ്ങളും രാത്രി 11 മണി വരെ സര്‍വീസ് നിര്‍ത്തിവച്ചു.തീപിടുത്തത്തെ തുടര്‍ന്ന് റണ്‍വേക്ക് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടത്. എമിറേറ്റ്സിന്റെ വെബ് സൈറ്റില്‍ അപകടവുമായി ബന്ധപ്പെട്ട അറിയിപ്പ് മാത്രമേ ഇപ്പോള്‍ വരുന്നുള്ളൂ.
ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍;
യു.എ.ഇ 00971 4 708 37 13 8002111യു.കെ 00442034508853യു.എസ് 0018113502081
യാത്രക്കാരുടെ പട്ടിക കാണാം.
ഇന്ത്യ- 226, ബ്രിട്ടന്‍- 24, യുഎഇ- 11, യുഎസ്‌എ- 6, സൗദി അറേബ്യ- 6, തുര്‍ക്കി- 5, അയര്‍ലന്‍ഡ്- 4, ഓസ്ട്രേലിയ- 2, ബ്രസീല്‍- 2, ജര്‍മനി- 2, മലേഷ്യ- 2, തായലന്‍ഡ്- 2, ക്രോയേഷ്യ-1, ഈജിപ്ത്-1, ബോസ്നിയ-1, ഹെര്‍സെഗോവിന-1, ലെബനന്‍-1, ഫിലിപ്പീന്‍സ്-1, ദക്ഷിണ ആഫ്രിക്ക-1, ടുണിഷ്യ-1
Post Your Comments