ന്യൂഡല്‍ഹി : സീബ്രാ ക്രോസിങ്ങായാല്‍ ഇങ്ങിനെ വേണം. ഏത് ടിപ്പറും അതു കണ്ട് ബ്രെയ്ക്ക് ചവിട്ടണം. ആ ഗാപ്പിലൂടെ കാല്‍നട യാത്രികര്‍ കൂളായി അപ്പുറം കടക്കണം. സീബ്രാ ക്രോസിംഗെന്നു പറഞ്ഞാല്‍ അത് ഡല്‍ഹിയിലേത് തന്നെ.
അകലെ നിന്നു നോക്കിയാല്‍ റോഡില്‍ നിരത്തിവെച്ച കട്ടകള്‍ പോലെ തോന്നും. അതിലൂടെ റോഡ് മുറിച്ചു കടക്കുന്നതു കണ്ടാല്‍ കട്ടകള്‍ക്കു മുകളില്‍ കയറി നടക്കുകയാണെന്നേ തോന്നൂ. ഇതു കണ്ടാല്‍ ഏത് ഓട്ടോറിക്ഷയും ഒന്നു ചവിട്ടും. ത്രി ഡയമെന്‍ഷന്‍ പെയിന്റിംഗിലൂടെ വരച്ച സീബ്രാ ക്രോസിങ്ങിലൂടെയാണ് ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ കാല്‍നട യാത്രികരുടെ രക്ഷക്ക് എത്തിയത്. ഡല്‍ഹിയിലെ ഏറെ തിരക്കുള്ള രാജാജി മാര്‍ഗ്ഗിലാണ് ത്രി ഡി ക്രോസിങ് വരച്ചിട്ടുള്ളത്. പത്തു പേരുള്ള കലാകാരന്‍മാരുടെ സംഘം രണ്ടു ദിവസം പണിയെടുത്താണ് ഇതു വരച്ചത്.
Post Your Comments