NewsIndia

പാകിസ്താന്റെ നീക്കത്തിനെതിരെ ഇന്ത്യ രംഗത്ത്

ന്യൂഡൽഹി: പാകിസ്താന്റെ നീക്കത്തിനെതിരെ ശക്തമായി ഇന്ത്യ രംഗത്ത്. പാകിസ്താൻ കശ്മീർ പ്രശ്‍നത്തെ സംബന്ധിച്ച് രാജ്യാന്തര വേദികകളിൽ പരാതിപ്പെടാനുള്ള നീക്കത്തെയാണ് ഇന്ത്യ എതിർത്തത്. പാകിസ്ഥാൻ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് ഒരു മറവായിട്ടാണ് ഇത്തരം നീക്കമെന്നും കശ്മീരിനെ കുറിച്ച് ആകുലതപെടാൻ പാക്കിസ്ഥാനു അവകാശമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

യു എന്‍ സെക്രട്ടറി ജനറല്‍, യു എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ എന്നിവര്‍ക്കു കശ്മീര്‍ പ്രശ്നത്തെ സംബന്ധിച്ചു പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് കത്തെഴുതുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വ്യക്താവ് വികാസ് സ്വരൂപ്. സുരക്ഷാസേന ജൂലൈ 25നു പിടിയിലായ ലഷ്കര്‍ ഭീകരനായ ബഹാദൂര്‍ അലിയുടെ കുറ്റസമ്മതം അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളിലുള്ള പാക്കിസ്ഥാന്റെ പങ്കാളിത്തം വ്യക്തമാക്കുവെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 13, 14 തീയതികളില്‍ ജനഹിത പരിശോധന ആവശ്യപ്പെട്ടു മാര്‍ച്ച്‌ നടത്താനും കശ്മീരിലെ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്കരിക്കാനും കുട്ടികളെ സ്വാതന്ത്ര്യദിനാഘോഷത്തിനു വിടാതിരിക്കാനും വിഘടനവാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കശ്മീരില്‍ ചിലയിടങ്ങളില്‍ ഇന്നലെ തുടര്‍ച്ചയായി മുപ്പത്തിനാലാം ദിവസവും നിശാനിയമം ഏര്‍പ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button