ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ശതകോടീശ്വരൻ ഡോണൾഡ് ട്രംപിനെ കാണാൻ 58 നിലയുള്ള ട്രംപ് ടവറിൽ വലിഞ്ഞു കയറിയ യുവാവിനെ പോലീസുകാർ പിടികൂടി സുരക്ഷിതമായി നിലത്തിറക്കി.ബുധനാഴ്ച വൈകിട്ടാണു സംഭവം നടന്നത്.മിഡ്‌ടൗൺ മാൻഹട്ടനിലെ 58 നിലയുള്ള ട്രംപ് ടവറിന്റെ 21 നില വരെ വലിഞ്ഞു കയറിയ യുവാവ് മണിക്കൂറുകൾ നീണ്ട നാടകീയത സൃഷ്ട്ടിച്ചു .ട്രംപുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനാണ് തൻ സാഹസികത കാട്ടിയതെന്നാണ് യുവാവിന്റെ മറുപടി .
സംഭവ സമയം ട്രംപ് വെർജീനിയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിലായിരുന്നു. സംഭവമറിഞ്ഞു നൂറു കണക്കിനാളുകൾ സ്ഥലത്തു തടിച്ചു കൂടിയിരുന്നു.ടവറിന്റെ ഏറ്റവും മുകളിലെ നിലവരെ വലിഞ്ഞുകയറാനായിരുന്നു പദ്ധതി.
മൂന്നു മണിക്കൂർ നീണ്ട ആശങ്കയ്ക്കു വിരാമമിട്ട് ഒടുവിൽ യുവാവിനെ പൊലീസ് പിടികൂടി സുരക്ഷിതമായി നിലത്തിറക്കുകയായിരിന്നു.
Post Your Comments