നീണ്ട പതിനാറ് വര്‍ഷങ്ങള്‍ അഫ്സ്പ നിയമത്തിനെതിരെ നിരാഹാരസമരം നടത്തി മണിപ്പൂരി വിഘടനവാദികളുടെ സമരപ്രതീകമായി മാറിയ ഇറോം ശര്‍മ്മിള കഴിഞ്ഞയാഴ്ച നിരാഹാരം അവസാനിപ്പിച്ചത് അവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഇപ്പോള്‍, ഇറോമിന് പകരക്കാരിയായി നാളെ രാവിലെ 10 മണി മുതല്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന പ്രഖ്യാപനവുമായി 32-കാരിയായ, രണ്ട് കുട്ടികളുടെ അമ്മയായ അരംബം റോബിത ലെയ്മയാണ് രംഗത്തെത്തിയിരിക്കുന്നത്.
പശ്ചിമ ഇംഫാല്‍ ജില്ലയിലെ കമ്മ്യൂണിറ്റി ഹാളാണ് അരംബം തന്‍റെ സമരവേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്. അഫ്സ്പ പിന്‍വലിക്കുകയും ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സിസ്റ്റം നടപ്പിലാക്കുകയും വേണം എന്ന ആവശ്യങ്ങളാണ് അരംബം ഉന്നയിക്കാന്‍ പോകുന്നത്.
Post Your Comments