പാലക്കാട് ● ഫാത്തിമ സോഫിയ വധവുമായി ബന്ധപ്പെട്ട് നാല് വൈദികരെ കൂടി അറസ്റ്റിലായി. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് പാലക്കാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതിയായ ആരോഗ്യരാജ് എന്ന വികാരിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
2012 ജൂലായ് 23 നാണു ചന്ദ്രാപുരം പള്ളിയില്‍ 17 കാരിയായ ഫാത്തിമ സോഫിയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അന്ന് ചന്ദ്രാപുരം പള്ളി വികാരിയായിരുന്ന ഡോ.ആരോഗ്യരാജ് പെണ്‍കുട്ടിയ്ക്ക് ചില വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കിയിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആരോഗ്യരാജ് തന്നെയാണ് വിവരം പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ചറിയിച്ചത്.
പള്ളിയില്‍ വച്ച് നടന്ന കൊലപാതകം പള്ളിയുടെ യശസിനെ കളങ്കപ്പെടുത്തുന്നുവെന്നാരോപിച്ച് ബിഷപ്പും മറ്റ് വൈദികരും മൂടിവെച്ചെന്നെന്ന് നേരത്തേ പെണ്‍കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. പെണ്‍കുട്ടി തൂങ്ങിമരിച്ചുവെന്നുപറഞ്ഞ് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് വൈദികരെ അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന് ശേഷം കുറ്റസമ്മതം നടത്തിയ ഒന്നാം പ്രതിയെ രണ്ടരവര്‍ഷത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകിയതിന് പിന്നില്‍ ബിഷപ്പിന്റെയും മറ്റ് വൈദികരുടേയും ഇടപെടലാണെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.
Post Your Comments