ജീവിതത്തിലെ ധന്യമായ ഒരു മുഹൂര്‍ത്തമാണ് വിവാഹം. ജീവിതാവസാനം വരെ ഒരുമിച്ച് ജീവിച്ചോളാം എന്ന് പരസ്പരം വാക്ക് നല്‍കുന്ന നിമിഷം. എന്നാല്‍ തുടര്‍ന്നും ജീവിതത്തില്‍ കല്ലുകടിയില്ലാതെ പോകണമെങ്കില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് ചില ലൈഫ് ടിപ്പുകള്‍
1. പങ്കാളികള്‍ തമ്മിലുള്ള പ്രായം ജീവിതത്തില്‍ ഒരു നിര്‍ണ്ണായക ഘടകമാണ്. അതുകൊണ്ടു തന്നെ വിവാഹത്തിനു മുമ്പു പ്രായം സംബന്ധിച്ച് ശരിയായ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുക.
2. വിവാഹത്തിനു മുമ്പ് പ്രണയിച്ചിരുന്നവര്‍ ആണെങ്കില്‍ കൂടി വിവാഹശേഷം പങ്കാളിയെ ബഹുമാനപൂര്‍വ്വം തന്നെ കാണണം
3. വിവാഹത്തിനു മുമ്പുണ്ടായിരുന്ന പ്രണയബന്ധങ്ങള്‍ ശേഷവും തുടരം എന്ന ചിന്ത വേണ്ട. ഇതു കൂടുതല്‍ പ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തും
4. വിവാഹജീവിതത്തിലേയ്ക്കു കടക്കും മുമ്പ് അനാവശ്യ സങ്കാല്‍പ്പങ്ങളും സ്വപ്നങ്ങളും ഉണ്ടാകാതിരിക്കുന്നതാണു നല്ലത്.
5. അമിതമായ ആത്മാര്‍ഥത മൂലം വിവാഹത്തിനു മുമ്പുള്ള പ്രണയവും സെക്‌സും ആദ്യ രാത്രിയില്‍ തന്നെ തുറന്നു പറയുന്നതു തുടര്‍ന്നുള്ള സമാധാനം നഷ്ടപ്പെടുത്തും.
6. സ്ത്രീകള്‍ കൗമാരപ്രായത്തില്‍ ഉണ്ടാകുന്ന ആര്‍ത്തവ പ്രശ്‌നങ്ങള്‍ ചികിത്സിച്ച് ഭേദമാക്കിയ ശേഷം വിവാഹം കഴിക്കുക. ഇല്ലെങ്കില്‍ ഇതു വന്ധ്യതയ്ക്കു കാരണമായേക്കാം
Post Your Comments