തിരുവനന്തപുരം: വി എസിന്റെ പദവി അനിശ്ചിതത്വത്തിൽ. കഴിഞ്ഞ ശനിയാഴ്ച ഭരണ പരിഷ്കാര കമ്മീഷൻ ചെയര്‍മാനായി വി എസ്സിനെ നിയമിച്ച ഉത്തരവിറങ്ങിയിരുന്നു. ഔദ്യോഗിക വസതിയും ഓഫീസും സംബന്ധിച്ച തര്‍ക്കം ഉണ്ടായതിനെ തുടർന്ന് പദവി ഏറ്റെടുക്കൽ അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. നിലവിൽ ഒഴിഞ്ഞ കിടക്കുന്ന തൈക്കാട് ഹൗസാണ് വി എസിനു ഔദ്യോഗിക വസതിയായി അനുവദിച്ചത്. എന്നാൽ എതിര്‍പ്പുണ്ടെങ്കിൽ കവടിയാര്‍ ഹൗസും പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പക്ഷെ വി എസിനു അടുത്തിടെ കടകംപള്ളി സുരേന്ദ്രനു അനുവദിച്ച സുമാനുഷം എന്ന വീട് വേണമെന്നായിരുന്നു ആവശ്യം. ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിക്ക് വേണ്ടി നവീകരിച്ച വസിതിയായിരുന്നു അത്. മാത്രമല്ല ഈ വീട് ലക്ഷങ്ങൾ മുടക്കി മുൻ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അനാവശ്യ അറ്റകുറ്റപണി നടത്തിയെന്ന വി എസ് പരാതിപ്പെട്ടിരുന്നു.
അതുപോലെ വി എസിനു ഓഫീസ് സെക്രട്ടേറിയറ്റിലെ പുതിയ അനക്സ് കെട്ടിടത്തിൽതന്നെ വേണമെന്നാണ് ആവശ്യം. പക്ഷെ വി എസ്സിനായി സെക്രട്ടേറിയറ്റിൽ പഴയ നിയമസഭാ മന്ദിരത്തിന് പുറകിലുള്ള മുൻമന്ത്രി അടൂര്‍ പ്രകാശിന്റെ ഓഫീസ് അറ്റകുറ്റ പണി പൂര്‍ത്തിയാക്കി നൽകാനായിരുന്നു ആലോചന.
Post Your Comments