KeralaIndia

മുഖ്യപ്രതി അറസ്റ്റിലായതിനുശേഷവും എടിഎം തട്ടിപ്പ് തുടരുന്നു

തിരുവനന്തപുരം: മുഖ്യപ്രതി അറസ്റ്റിലായതിനുശേഷവും എടിഎം തട്ടിപ്പ് തുടരുന്നു; ഇക്കുറി നഷ്ടമായത് 47,500 രൂപയാണ് .തിരുവനന്തപുരത്തെ എടിഎം കൌണ്ടര്‍ ഉപയോഗിച്ച ഉപഭോക്താവിന്റെ അക്കൌണ്ടില്‍നിന്നു പണം നഷ്ടമായി. വ്യാജ കാര്‍ഡ് ഉപയോഗിച്ച്‌ 47,500 രൂപയാണ് അക്കൌണ്ടില്‍നിന്നു പിന്‍വലിച്ചിരിക്കുന്നത്.

ഇത്തവണ പണം പിൻവലിച്ചിരിക്കുന്നത് മുംബൈയിൽ നിന്നാണ്.തിരുവനന്തപുരം സ്വദേശി അരുണ്‍ ആണ് പരാതി നല്‍കിയത്. പണം പിന്‍വലിച്ചതായി എസ്‌എംഎസ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അരുണ്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കി.

കൂടുതല്‍ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്കു ചോര്‍ന്നു കിട്ടിയതായി അന്വേഷണസംഘം സംശയിക്കുന്നു.എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഗബ്രിയേലിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button