
തലസ്ഥാനത്തെ എ.ടി.എം തട്ടിപ്പ് ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കെ തട്ടിപ്പില്‍ ഉള്‍പ്പെട്ട റുമാനിയന്‍ പൗരന്‍മാരും, റുമാനിയന്‍ നാടും ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. റുമാനിയയുടെ ‘ ഹാക്കര്‍ വില്ലയാണ് ‘ ഇപ്പോള്‍ സൈബര്‍ ലോകത്തെ സംസാര വിഷയം .
സാങ്കേതിക ലോകം ഏറ്റവും ഭയക്കുന്ന നഗരം ഏതെന്ന് ചോദിച്ചാല്‍ ആദ്യം വരുന്ന ഇത്തരം റുമേനിയയിലെ ഹാക്കര്‍വില്ല എന്നായിരിക്കും. ടെക്ക് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നഗരത്തെ കുറിച്ച് നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം പേര്‍ താമസിക്കുന്ന ഇവിടെ സൈബര്‍ ഗുണ്ടകളുടെ ലോകമാണ്. സൈബര്‍ യുഗത്തിലെ അധോലോകം ഇവിടത്തുകാരാണ് നിയന്ത്രിക്കുന്നതെന്നും ചിലര്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ അതിവേഗം വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന രാജ്യമാണ് റുമേനിയ. 90 ശതമാനം പേര്‍ക്കും തൊഴിലുണ്ട്. മിക്കവരും മികച്ച ജോലി തന്നെയാണ് ചെയ്യുന്നത്. നാസ, അമേരിക്കയിലെ പെന്റഗന്‍ എന്നിവടങ്ങളില്‍ ഹാക്കിങ് നടത്തിയവര്‍ ഹാക്കര്‍ വില്ലയിലുണ്ട്.
ഡ്രാക്കുളയുടെ നാടായ റുമേനിയ എന്നും സൈബര്‍ ഭീകരതയുടെ പേരിലാണ് ലോകം അറിയപ്പെട്ടിരുന്നത്. അതിന്റെ തലസ്ഥാനമാണ് റിംനികു വില്‍ട്‌സ്യ എന്ന ഒരുലക്ഷം ജനങ്ങള്‍ മാത്രമുള്ള നഗരം. റുമേനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍നിന്നു മൂന്നു മണിക്കൂര്‍ യാത്രയുണ്ട് റിംനികു വില്‍ട്‌സ്യയിലേക്ക്. ഈ നഗരത്തിനു കുറ്റാന്വേഷകര്‍ നല്‍കിയ പേര്- ഹാക്കര്‍വില്ല. ഇന്റര്‍നെറ്റ് ഭൂപടത്തിലെ ഏറ്റവും അപകടകരമായ നഗരം. അനന്തപുരിയിലെ എ.ടി.എം തട്ടിപ്പ് പുറത്ത് വന്നതോടെയാണ് ഈ നഗരം ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്
Post Your Comments