തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) എന്‍ഡിഎയിലേക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ജോസഫ് എം.പുതുശേരി. ബിജെപിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അക്കാര്യം ആലോചനയിലും അജന്‍ഡയിലുമില്ല.അങ്ങനെയൊരു ചർച്ച തന്നെ ഇല്ലാതിരിക്കുമ്പോൾ മുഖ്യമന്ത്രിയെപ്പോലെ ഒരാൾ അത് ഏറ്റുപിടിക്കുന്നത് ശരിയല്ലെന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു.
എന്‍ഡിഎയിലേക്കു പോകാനുള്ള നീക്കം കേരള കോണ്‍ഗ്രസിന്റെ സര്‍വനാശത്തിലേക്കാകും നയിക്കുകയെന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്തിന്റെ മറുപടിയായാണ് ജോസഫ് എം പുതുശ്ശേരി ഇങ്ങനെ പറഞ്ഞത്.എല്ലാ മുന്നണികളോടും സമദൂരമാണെന്നാണു മാണി പറഞ്ഞിരിക്കുന്നത്. ബിജെപിയാണ് എന്‍ഡിഎയുടെ തലപ്പത്തുള്ളത്. ബിജെപിയെ നയിക്കുന്നത് ആര്‍എസ്‌എസ്സാണ്. അവരില്‍ നന്മകാണാനാണ് മാണി ശ്രമിക്കുന്നത്. അല്ലാതെ ലയനം ഇതുവരെ അജണ്ടയിൽ ഇല്ല. അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments