തിരുവനന്തപുരം: എല്ലാവരും വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന റിലയന്‍സ് ജിയോയ്ക്കെതിരെ ജി. സുധാകരൻ. ജിയോയുടെയും ഐഡിയ സെല്ലുലാറിന്റെയും കേരളത്തിലാകെയുള്ള ഒപ്റ്റിക്കല്‍ കേബിളിന്റെ കുത്തക അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മുന്‍ ചീഫ് സെക്രട്ടറി ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ ഇടാനുള്ള കരാര്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഐഡിയ സെല്ലുലാറിന്റെ 7500 കി.മീ. റോഡില്‍ കേബിള്‍ ഇടാനുള്ള അനുമതി വേണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് ആവശ്യങ്ങളാണ് മന്ത്രി നിരസിക്കാൻ പോകുന്നത്.
എന്നാൽ കേരളം, തമിഴ്‌നാട്, വെസ്റ്റ് ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങള്‍ മാത്രമാണ് ഇന്‍സ്റ്റാലേഷന്‍ ഫീ ഈടാക്കുന്നതെന്ന് മുന്‍ ഐടി സെക്രട്ടറി പിഎച്ച് കുര്യന്‍ പറഞ്ഞു. 7500 രൂപയാണ് റിലയന്‍സ് ജിയോയ്ക്ക് ഇന്‍സ്റ്റാലേഷന്‍ ഫീസായി ചുമത്തിയിട്ടുള്ളത് ഇതില്‍ പകുതി ഐടി ഡിപ്പാര്‍ട്ടമെന്റിലേക്കും ബാക്കി വരുന്നവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് പോകുക.
ഹൈസ്പീഡ് ഇന്റര്‍നെറ്റ് ലഭിക്കുക എന്നത് കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതിയാണ്. ഇതിനെ സംസ്ഥാന സര്‍ക്കാരുകള്‍ സഹായിക്കുകയാണ് വേണ്ടത്. കേരളത്തില്‍ റിലയന്‍സ് ജിയോ മൊബൈല്‍ കമ്പനിക്ക് 3000 കി.മീ. കേബിള്‍ ഇടാനുള്ള ഉത്തരവ് കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് താനാണ് നല്‍കിയതെന്നും കുര്യന്‍ പറഞ്ഞു.
Post Your Comments