IndiaNews

രാഷ്ട്രപതിയേക്കാൾ ശമ്പളം വാങ്ങി മുഖ്യമന്ത്രിമാർ

ഡൽഹി: ശമ്പള കാര്യത്തിൽ പ്രഥമനല്ല നമ്മുടെ രാഷ്ട്രത്തിന്റെ പ്രഥമപൗരൻ. അഞ്ചു മുഖ്യമന്ത്രിമാരാണ് രാഷ്ട്രപതിയേക്കാൾ ശമ്പളം വാങ്ങുന്നത്. ഇന്ത്യയിൽ നാലരലക്ഷം രൂപ വരെ മാസശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിമാരുണ്ട്. 1.50 ലക്ഷം മാത്രമാണ് രാഷ്ട്രപതിയുടെ മാസശമ്പളം. മാസശമ്പളമായി രാഷ്ട്രപതിക്ക് ഒന്നരലക്ഷവും ഉപരാഷ്ട്രപതിയ്ക്ക് ഒന്നേകാൽ ലക്ഷവും ഗവർണർമാർക്കു 1.10 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇതിൽനിന്ന് വ്യത്യസ്തയായി നിൽക്കുന്നത്. തന്റെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്താണ് ബാൻജർജീ ജനങ്ങളെ സേവിക്കുന്നത്. എം എൽ എ ആയിരുന്നപ്പോഴും ശമ്പളം വാങ്ങാതെയാണ് പ്രവർത്തിച്ചത്. അതുപോലെ തമിഴ്നാട് മുഖ്യമന്ത്രിയായ എ ഐ എ ഡി എം കെ നേതാവ് ജയലളിത 1 രൂപയാണ് ശമ്പളമായി വാങ്ങുന്നത്. പക്ഷെ തെലുങ്കാന മുഘ്യമന്ത്രി കെ ചന്ദ്രശേഖര റാവു 4.21 ലക്ഷവും എം എൽ എമാർ രണ്ടേകാൽ ലക്ഷം വീതം മാസശമ്പളം വാങ്ങുന്നു.

മധ്യപ്രദേശ്‌ മുഖ്യമന്ത്രിയുടെയും ശമ്പളം കുറവൊന്നുമല്ല. രണ്ട് ലക്ഷം രൂപയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വാങ്ങുന്നത്. ഡൽഹിയിൽ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും എം എൽ എ മാരുടെയും ശമ്പളം ഉയർത്തി ബില്ല് പാസ്സാക്കിയെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിരിവാൾ ഒന്നേകാൽ ലക്ഷം രൂപ വാങ്ങുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button