തിരുവനന്തപുരം : സംസ്ഥാനത്ത് നടന്ന എടിഎം തട്ടിപ്പിനിടയില്‍ ഡേറ്റാ കേബിള്‍ വേര്‍പെടുത്തിയപ്പോഴും തിരികെ ഘടിപ്പിച്ചപ്പോഴും മെഷീന്‍ ഓഫ് ആകുകയും മുന്നറിയിപ്പ് സന്ദേശം എത്തിയിരുന്നതായും പോലീസ് കണ്ടെത്തല്‍. അപ്പോള്‍ ഔദ്യോഗിക ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു നടപടി സ്വീകരിച്ചിരുന്നെങ്കില്‍ വന്‍ തട്ടിപ്പ് ഒഴിവാക്കാമായിരുന്നുവെന്നു പോലീസ് പറയുന്നു.
എടിഎമ്മിന്റെ ഡേറ്റാ കേബിള്‍ വേര്‍പെടുത്തി വൈഫൈ സൗകര്യമുള്ള റൗട്ടര്‍ സ്ഥാപിച്ച് അതുവഴി ഫോണിലേക്ക് ഇടപാടുകാരുടെ വിവരങ്ങള്‍ കൈമാറിയായിരുന്നു തട്ടിപ്പ് നടത്തിയത്. വൈഫൈ വഴിയും പെന്‍െ്രെഡവ് ഉപയോഗിച്ചും റൗട്ടറില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. ക്യാമറയിലൂടെ പിന്‍ നമ്പര്‍ ചോര്‍ത്തി. ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും പോലീസ് ഉടന്‍ സുരക്ഷാ പ്രോട്ടോക്കോള്‍ കൈമാറും.
തട്ടിപ്പു നടത്തിയ നാലു പ്രതികളും റുമാനിയയിലെ ക്രയോവ സ്വദേശികളാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ അടുത്തകാലത്തായി മാഗ്‌നറ്റിക് എടിഎം ഒഴിവാക്കി ചിപ് സംവിധാനങ്ങളിലേക്കു മാറി. ഇതോടെ അവിടെ നടത്തിയിരുന്ന തട്ടിപ്പു നിലച്ചു. ഇതോടെയാണ് റുമേനിയക്കാര്‍ മാഗ്‌നറ്റിക് എടിഎം കാര്‍ഡ് ഉപയോഗിക്കുന്ന രാജ്യങ്ങളെയാണ് നോട്ടമിടുന്നത്. ഇന്ത്യയിലേക്കും ഇവര്‍ വരാന്‍ കാരണമിതാണ്. അടുത്തിടെ ചെന്നൈയിലും എടിഎം തട്ടിപ്പിന് രണ്ടു റുമേനിയക്കാര്‍ അറസ്റ്റിലായിരുന്നു.
Post Your Comments